ചേലേരി :- മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കോൺഗ്രസ് മന്ദിരത്തിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. എം.ശ്രീധരമാരാരുടെ അധ്യക്ഷതയിൽ ദളിത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു .
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ പി .കെ രഘുനാഥൻ , എം.പി സജിത്ത് ,കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി മുൻ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കോൺഗ്രസ് മന്ദിരത്തിൽവൈസ് പ്രസിഡണ്ട് കെ.വി പ്രഭാകരൻ , ബൂത്ത് പ്രസിഡണ്ട് കെ ഭാസ്കരൻ , സെക്രട്ടറി എം.രജീഷ്, എം.സി അഖിലേഷ് കുമാർ , എം.സി സന്തോഷ് കുമാർ , സി.മനോജ് കുമാർ , പി. വേലായുധൻ , കെ.പി മധുസൂദനൻ , പി.വി അജിത് എന്നിവർ സംസാരിച്ചു . തുടർന്ന് മധുര പലഹാര വിതരണവും നടത്തി.