പെൻഷൻ കുടിശ്ശിക ; ഓഗസ്റ്റിലെ ക്ഷേമ പെൻഷൻ ക്രിസ്തുമസിന് വിതരണം ചെയ്യും


തിരുവനന്തപുരം :- ക്രിസ്മ‌സ് കണക്കിലെടുത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ വിതരണം ചെയ്യും. ഓഗസ്‌റ്റ് മാസത്തെ പെൻഷനാണ് അടുത്തയാഴ്‌ച നൽകുക. ഇതോടെ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള 4 മാസത്തെ പെൻഷൻ കുടിശിക ബാക്കിയാകും. പെൻഷൻ നേരിട്ടു ലഭിക്കു ന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയുമാണു ലഭിക്കുക. 900 കോടിയാണു ചെലവ്. 2,000 കോടി രൂപ സർക്കാർ ഇന്നു പൊതുവിപണിയിൽ നിന്നു കടമെടുക്കുന്നുണ്ട്. ഈ തുക പെൻഷൻ വിതരണത്തിനും മറ്റ് അടിയന്തര ചെലവുകൾക്കുമായി ഉപയോഗിക്കും.

പെൻഷൻ പട്ടികയിലുള്ള 64 ലക്ഷം പേരിൽ മസ്‌റ്റർ ചെയ്ത വർക്കാണ് പെൻഷൻ ലഭിക്കുക. കഴിഞ്ഞ ഏഴര വർഷത്തിനിടെ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കു വിതരണം ചെയ്തെന്നു മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

Previous Post Next Post