CPl(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തീന് ഐക്യദാർഢ്യമറിയിച്ച് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു Kolachery Varthakal -October 29, 2023
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് ഇന്ന് Kolachery Varthakal -October 29, 2023
ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു Kolachery Varthakal -October 29, 2023
സ്ഫോടനം നടത്തിയത് ഞാൻ, യഹോവ സാക്ഷികളോടുള്ള എതിർപ്പ് മൂലം'; കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്‍റെ വീഡിയോ പുറത്ത് കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശം പുറത്ത്. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം, കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം, ഡൊമിനിക് മാര്‍ട്ടിന്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചവരുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് എഡിജിപി അജിത്ത്കുമാര്‍ പ്രതികരിച്ചത് Kolachery Varthakal -October 29, 2023
പെരുങ്കോന്ന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം നടത്തി Kolachery Varthakal -October 29, 2023
കളമശ്ശേരി സ്ഫോടനം ; പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്, IED യുടെ അവശിഷ്ടം കണ്ടെത്തിയായി പോലീസ്,അന്വേഷണം NIA ഏറ്റെടുക്കും Kolachery Varthakal -October 29, 2023
നാറാത്ത് കുറുവൻപറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം നാളെ Kolachery Varthakal -October 29, 2023
കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്മരണം സംഘടിപ്പിച്ചു Kolachery Varthakal -October 29, 2023
കളമശേരിയിലുണ്ടായത് ഉഗ്രസ്ഫോടനം, ഒന്നിലേറെ തവണ; ഹാളിലുണ്ടായിരുന്നത് രണ്ടായിരത്തിലേറെപ്പേർ, ഞെട്ടി കേരളം Kolachery Varthakal -October 29, 2023
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന വേദിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക് Kolachery Varthakal -October 29, 2023