സമരാഗ്നി പ്രക്ഷോഭ ജാഥ ; കൊളച്ചേരി ബ്ലോക്കിൽ നിന്നും ആയിരം പേർ പങ്കെടുക്കും


മയ്യിൽ :- KPCC പ്രസിഡൻ്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേതൃത്വം  നൽകുന്ന സമരാഗ്നി പ്രക്ഷോഭ ജാഥക്ക് ഫെബ്രുവരി 10 ന് സ്വീകരണം നൽകുന്ന കണ്ണൂരിൽ കൊളച്ചേരി ബ്ലോക്കിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കാൻ ബ്ലോക്ക് തലസംഘാടക സമിതി യോഗം തീരുമാനിച്ചു. സംഘാടക സമിതി യോഗം DCC ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

 DCC സെക്രട്ടറി കെ.സി ഗണേശൻ,മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.എം ശിവദാസൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ ബ്ലോക്ക് വൈസ്പ്രസിഡൻ്റ് പി.സത്യഭാമ, ബ്ലോക്ക് ജന.സെക്രട്ടറി പി.കെ രഘുനാഥൻ ബ്ലോക്ക് ജന. സെക്രട്ടറി എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരൻ ചെയർമാനും വി.പത്മനാഭൻ മാസ്റ്റർ ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.




Previous Post Next Post