കൊളച്ചേരി :- കമ്മ്യൂണിസ്റ്റ് കർഷകസംഘം നേതാവും മുൻ എം.എൽ.എയുമായ ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 37 മത് ചരമവാർഷികദിനം ആചരിച്ചു. സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. CPIM ജില്ലാ സെക്രട്ടറി എം.വി ജയരാജൻ , കെ.ചന്ദ്രൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ, കെ.വി പവിത്രൻ , പി.വി വത്സൻ മാസ്റ്റർ , കെ. അനിൽകുമാർ ,ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണയോഗത്തിൽ പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എം.വി ജയരാജൻ , കെ.ചന്ദ്രൻ പ്രസംഗിച്ചു. കുഞ്ഞിരാമൻ പി പി കൊളച്ചേരി സ്വാഗതം പറഞ്ഞു.
വൈകുന്നേരം 6.30 ന് വി.ശിവദാസൻ MP പൊതുയോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് അമ്മ വയർ നാടകം ഉണ്ടാകും.