കണ്ണൂർ :- പി എം ശ്രീ കേന്ദ്രീയ വിദ്യാലയ കണ്ണൂരിൽ പരീക്ഷ പെ ചർച്ച പരിപാടിയുടെ ഭാഗമായുള്ള ചിത്രരചന മത്സരവും നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാചരണവും നടന്നു. ശൗര്യച്ചക്ര സുബേദർ മനേഷ് പി.വി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വിജയൻ.ടി, വൈസ് പ്രിൻസിപ്പൽ ഷാജില.പി, ഹെഡ് മിസ്സ്ട്രെസ് പദ്മിനി ടി.കെ എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലയിലെ 17 വിദ്യാലയങ്ങളിൽ നിന്നുള്ള 100 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണം പ്രിൻസിപ്പൽ നിർവ്വഹിച്ചു.