ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു


ഇടുക്കി :- രാജാക്കാട്ട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. രാജാക്കാടി ടൗണിന് സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 4.30 ഓടെയാണ് സംഭവം.

സന്തോഷും ഭാര്യയെയും പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരാണ്. രാവിലെ പുതിയ സിലിണ്ടർ മാറ്റി വയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിലിണ്ടറിന്റെ വാഷർ തെന്നിമാറി ഗ്യാസ് ലീക്കാകുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്. 

Previous Post Next Post