സംസ്‌ഥാനത്ത് ചൂട് കൂടുന്നു


തിരുവനന്തപുരം :- സംസ്‌ഥാനത്ത് ചൂട് ഉയരുന്നു. സംസ്‌ഥാനത്ത് പകൽ ചൂട് ശരാശരി 36 ഡിഗ്രി സെൽഷ്യസ് കടന്നു. എല്ലാ ജില്ലകളിലും പകൽ 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് ഉണ്ട്. അടുത്ത രണ്ടാഴ്‌ച ഇതേ സ്‌ഥിതി തുടർന്നേക്കും. തെക്കൻ സംസ്‌ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്നത്തോടെ പിൻവാങ്ങുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

പകൽ ചൂടാണെങ്കിലും രാ ത്രിയിലും പുലർച്ചെയും തണുപ്പ് കൂടിയിട്ടുണ്ട്. ഈ മാസം ഇനി ന്യൂനമർദം സംഭവിക്കാൻ ഇടയില്ലാത്തതിനാൽ മഴ പ്രതീക്ഷിക്കേണ്ട എന്നു കാലാവസ്ഥ‌ാ വിദഗ്‌ധർ പറയുന്നു.

Previous Post Next Post