രാജേഷ് ഇളമന നിർമ്മിച്ച "നാറാത്ത് ശ്രീ മുച്ചിലോട്ടമ്മ" ഭക്തിഗാന വീഡിയോ ആൽബം പ്രകാശനം ചെയ്തു


നാറാത്ത് :- ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തെ അധികരിച്ച് രാജേഷ് ഇളമന നിർമ്മിച്ച "നാറാത്ത് ശ്രീ മുച്ചിലോട്ടമ്മ" എന്ന ഭക്തി ഗാന വീഡിയോ ആൽബം അഴീക്കോട് എംഎൽഎ കെ.വി സുമേഷ് , നാറാത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.പി സോമന് നൽകി പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.വി വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.പി രതീഷ് സ്വാഗതം പറഞ്ഞു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, രാജേഷ് ഇളമന എന്നിവർ സംസാരിച്ചു. ആൽബത്തിന്റെ ഗാന രചന മഹേഷ് കുന്നത്തും, സംഗീതം, ആലാപനം, അഭിലാഷ് നാരങ്ങാനവും ആണ് നിർവ്വഹിച്ചിരിക്കുന്നത്.

Previous Post Next Post