കൊളച്ചേരി :- പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും, പി.എച്ച്.സി കൊളച്ചേരിയുടെയും, മറ്റ് സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെ സാന്ത്വന പരിചരണ ദിനാചരണം ജനുവരി 15 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വെച്ച് നടക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് നേഴ്‌സ് സിന്ധു.കെ റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് നാടൻ പാട്ടിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അദ്രിനാഥ്.കെ നയിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും.