രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് ; മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

 

മയ്യിൽ:- യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ നീതിക്ക് നിരക്കാത്ത രീതിയിൽ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ട് പോയതിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

 മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെപി ശശിധരൻ, കെ. എസ്. എസ്.പി എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എ കെബാലകൃഷ്ണൻ, ശ്രീജേഷ് കൊയിലേരിയൻ, മറ്റ് ബ്ലോക്ക് മണ്ഡലം ബൂത്ത് കമ്മിറ്റി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, ഒ. ഐ. സി. സി. നേതാക്കൾ,തുടങ്ങിയവർ അണിനിരന്നു.

 തുടർന്ന് നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി എച്ച് മൊയ്തീൻകുട്ടി അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്യുകയുംചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ടി നാസർ, കെ. അജയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എംപി സത്യഭാമ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ വി മുഹമ്മദ് കുഞ്ഞി,ഫാത്തിമ. യു. പി,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സിനാൻ കടൂർ,നേതാക്കളായപി പി മുസ്തഫ, മുഹമ്മദ് കുഞ്ഞി കോറളായി,തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, സ്വാഗതവുംസൈനുദ്ധീൻ കോർളായി നന്ദിയും പറഞ്ഞു.






Previous Post Next Post