രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


തളിപ്പറമ്പ്:-
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂർ, സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ, ജില്ല സെക്രട്ടറി എബിൻ സാബൂസ്,  ബ്ലോക്ക് പ്രസിഡന്റ് സരസ്വതി പി കെ, മണ്ഡലം പ്രസിഡന്റ് അഡ്വ ടി ആർ മോഹൻദാസ്. വരുൺ സി, വരുൺ സി വി, മണ്ഡലം പ്രസിഡന്റുമാരായ അനഘ, സുരാഗ് കെ വി, നിമിഷ പ്രസാദ്, പ്രവീൺ പി, നിഹാൽ എ പി എന്നിവർ നേതൃത്വം നൽകി.




Previous Post Next Post