കണ്ണൂർ:- 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഊഷ്മള സ്വീകരണം നൽകി . 23 വർഷത്തിനു ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേറ്റത് . കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയ ടീമിനെ ജില്ലാ അതിർത്തിയായ മാഹിയിൽ വെച്ച് വൈകുന്നേരം 3 മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മന്ത്രി കടന്നപള്ളി രാമചന്ദ്രൻ,
ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ആഘോഷപൂർവ്വം ടീമിനെ തുറന്ന വാഹനത്തിൽ കണ്ണൂർ നഗരത്തിലേക്ക് ആനയിച്ചു