ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം.കെ സുകുമാരൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ബ്ലോക്ക് കമ്മറ്റി സെക്രട്ടറി മാരായ പി.കെ രഘുനാഥൻ, കെ.മുരളീധരൻ മാസ്റ്റർ, ഐ.എൻ.ടി.യു.സി നേതാവ് എം.വി മനോഹരൻ, ബൂത്ത് പ്രസിഡന്റ്മാരായ കെ.ഭാസ്കരൻ, എം.പി പ്രഭാകരൻ, കെ.രാഗേഷ് എന്നിവർ സംസാരിച്ചു. എം..ശ്രീധര മാരാർ, എം.സി സന്തോഷ് കുമാർ, എം.രജീഷ്, പി.വി അജിത്, കാദർ കമ്പിൽ തുടങ്ങിയവർ നേതൃത്വം നല്കി.