കണ്ണാടിപ്പറമ്പിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

 

കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കൊറ്റാളിക്കാവ് റോഡ് സ്വദേശി അനീഷ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.10-ഓടെ മുന്നിലുണ്ടായിരുന്ന ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം.നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 കരുണാകരൻ,ചന്ദ്രമതി ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: എ ഷൈജു,എ ഷൈനി.

Previous Post Next Post