ചേലേരി തങ്ങൾ റോഡിൽ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബോർഡുകൾ നശിപ്പിച്ചു

 


കൊളച്ചേരി:- ചേലേരി തങ്ങൾറോഡിൽ എം.വി ഗോവിന്ദൻ മാസ്റ്റർ MLA യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഇന്നലെ നിർമിച്ച സോളാർ ലൈറ്റിൻ്റെ ബോർഡുകൾ നശിപ്പിച്ചു

ചേലേരി: കൊളച്ചേരി പഞ്ചായത്ത് പത്താം വാർഡിൽ തളിപ്പറമ്പ് MLA എം.വി ഗോവിന്ദൻ മാസ്റ്റരുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി നൂഞ്ഞേരി ദാലിൽ പള്ളി റോഡിൽ തങ്ങൾ റോഡ് ബസ്സ് സ്റ്റോപ്പിന് സമീപം ഇന്നലെ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബോർഡുകളും അനുബന്ധ സാധനങ്ങളും ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. മയ്യിൽ പോലീസിൽ പരാതി നൽകി.

Previous Post Next Post