കുറ്റ്യാട്ടൂർ :- മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്‌കാരം നേടി കുറ്റ്യാട്ടൂർ സ്വദേശിനി സുധന്യ സി.കെ ശ്രീകണ്ടപുരം എസ് ഇ എസ് കോളേജിൽ ബിബിഎ ബിരുദ വിദ്യാർഥിയാണ്. വ്യാഴാഴ്‌ച വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
കുറ്റ്യാട്ടൂർ ബസാർ ആർലോട്ട് വയലിന് സമീപം താമസിക്കുന്ന സി സുരേഷ്-സി കെ കാഞ്ചന ദമ്പതികളുടെ മകളാണ് സുധന്യ. സഹോദരി സുകന്യ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്‌കാരം.