ഓട്ടോയിൽ യാത്ര ചെയ്യവേ പുറത്തേക്കിട്ട തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം :- ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തല പുറത്തേക്ക് ഇട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവത്തിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടന്നത്.