മയ്യിൽ :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് എ ഗ്രേഡ് നേടിയ വിഷ്ണുനാഥ് ദിവാകരനടക്കം ഉപജില്ല - ജില്ല-സംസ്ഥാനതലങ്ങളിൽ ഉന്നതമികവ് തെളിയിച്ച 29 കലാപ്രതിഭകളെ മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം അനുമോദിച്ചു. പ്രശസ്ത നാടക - സിനിമാ താരം കണ്ണൂർ ശ്രീലത പ്രതിഭകൾക്ക് ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ മയ്യിൽ നാടകക്കൂട്ടത്തിന്റെ സംവിധായകൻ ഗണേഷ് ബാബു മയ്യിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
രശ്മിറാം കണ്ണൂരിന്റെ അധ്യക്ഷത വഹിച്ചു. ജനു ആയിച്ചാങ്കണ്ടി, മനോജ് കല്ല്യാട് ,അജിത്ത് ഒ.എം, , പ്രകാശൻ കിഴുത്തള്ളി ,വിഷ്ണുനാഥ് ദിവാകരൻ, ഋത്വിക് .എം നമ്പ്യാർ എന്നിവർ സംസാരിച്ചു. രവി നമ്പ്രം സ്വാഗതവും ധന്യ പി.ടി നന്ദിയും പറഞ്ഞു.