ജില്ലാതല സമ്മതിദായക ദിനാഘോഷം ; മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാനാകണം - പി പി കുഞ്ഞികൃഷ്ണന്‍


കണ്ണൂർ :- മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിച്ച് ജനാധിപത്യത്തിന്റെ ഭാഗമാക്കാനാകണമെന്ന് സിനിമാ നടന്‍ പി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത്ത്കുമാര്‍ ഉപഹാരം നല്‍കി. എഡിഎം ടി വി രഞ്ജിത്ത്, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫീസര്‍ ടി എം അജയ് കുമാര്‍, സ്വീപ് അസി.നോഡല്‍ ഓഫീസര്‍ സാജന്‍ സി വര്‍ഗീസ്, ജില്ലാ ഇ എല്‍ സി കോ-ഓര്‍ഡിനേറ്റര്‍മാരായ ജയ്സണ്‍ മാസ്റ്റര്‍, ഹരീഷ് മാസ്റ്റര്‍ തുങ്ങിയവര്‍ പങ്കെടുത്തു

Previous Post Next Post