സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു


കാസർഗോഡ് : സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് - കുഞ്ചാറിലാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 12 കുട്ടികൾക്കാണ് അപകടത്തില്‍ നിസാരമായ പരിക്കേറ്റത്.

ആലപ്പുഴ കായംകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. കൃഷ്ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽ റഷീദ് (60), ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പെരിങ്ങാല സ്വദേശി മിനി (50) എന്നിവരാണ് മരിച്ചത്.

Previous Post Next Post