മുല്ലക്കൊടി :- സമഗ്രശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ ഭാഗമായി മുല്ലക്കൊടി എ.യു.പി സ്കൂളിൽ ബഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം രചനാ ശില്പശാല സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.അസൈനാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.വി സുധാകരൻ അധ്യക്ഷത വഹിച്ചു.
കവി വിനോദ്.കെ നമ്പ്രം ശില്പശാലക്ക് നേതൃത്വം കൊടുത്തു. ഹെഡ്മിസ്ട്രസ് കെ.സി സതി സ്വാഗതവും ചടങ്ങിന് ടി.കെ ശ്രീകാന്ത് നന്ദിയും പ്രകാശിപ്പിച്ചു.