കൊളച്ചേരി :- തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന ഇടത് ദുർഭരണത്തിനെതിരെ ജനുവരി 24 ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന ജനപ്രതിനിധികളുടെ മാർച്ചിന്റെ പ്രചരണാർത്ഥം കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് മെമ്പർമാർ ധർണ്ണ സമര പരിപാടി നടത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചയത്ത് മെമ്പർ കെ.താഹിറ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എൻ.പി സുമയ്യത്ത് സി.വി സമീറ തുടങ്ങിയവർ സാംസാരിച്ചു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ സ്വാഗതവും എം.റാസിന നന്ദിയും പറഞ്ഞു.