ന്യൂഡൽഹി :- പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തമിഴ്‌നാട്ടിൽ സന്ദർശനത്തിനെത്തും. റെയിൽ, റോഡ്, ഓയിൽ, ഗ്യാസ്, ഷിപ്പിങ് മേഖലകളിലായി 19,850 കോടി രൂപയുടെ പദ്ധതികൾക്കു തുടക്കം കുറിക്കും. തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും ഉദ്ഘാടനം ചെയ്യും. തിരുച്ചിറപ്പള്ളിയിൽ നിന്നു മറ്റന്നാൾ ലക്ഷദ്വീപിലെത്തുന്ന അദ്ദേഹം 1150 കോടി രൂപയുടെ പദ്ധതികൾക്കു തുടക്കം കുറിക്കും.
തുടർന്ന് ഉച്ചയ്ക്ക് 1.30നു - കൊച്ചിയിൽ വിമാനമിറങ്ങി അവിടെനിന്നു ഹെലികോപ്റ്ററിൽ തൃശ്ശൂരിലേക്കു പോകും. തൃശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനത്തിലും പങ്കെടുക്കും. തിരികെ കൊച്ചി വിമാനത്താവളത്തിലെത്തി വൈകിട്ട് 5.40 നു ഡൽഹിയിലേക്കു മടങ്ങും.