കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി


കണ്ണാടിപ്പറമ്പ് :- കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കണ്ണാടിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ സദാനന്ദനാണ് പേഴ്സ് തിരികെനൽകി മാതൃകയായത്.

കഴിഞ്ഞ ദിവസം രാത്രി പയ്യാമ്പലത്ത് വെച്ചാണ് സദാനന്ദന് പേഴ്സ് കളഞ്ഞുകിട്ടിയത്. 20,480 രൂപയും,  ATM കാർഡ് , ആധാർ കാർഡ് , റേഷൻ കാർഡ് , പാൻകാർഡ് , ബാങ്ക് പാസ് ബുക്ക്‌, ബാങ്ക് രസീത് എന്നിവയും അടങ്ങിയ പേഴ്‌സാണ് കളഞ്ഞു കിട്ടിയത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥ വിപിനയ്ക്ക് പേഴ്സ് കൈമാറുകയായിരുന്നു.

Previous Post Next Post