കരിങ്കൽക്കുഴി :- മണ്ണിട്ട് നികത്തപ്പെട്ട പാറക്കുളം പൂർവസ്ഥിതിയിലാക്കണമെന്നും ചുറ്റും കല്ലു കെട്ടി സംരക്ഷിക്കുകയും സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരിങ്കൽകുഴി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പാരിസ്ഥിതികമായ പ്രത്യേകതകൾ ഉള്ള പാടിക്കുന്നിലെ പൊതുശ്മശാനത്തിനു സമീപം ഉള്ള പൊടിക്കുണ്ട് എന്നറിയപ്പെടുന്ന പാറക്കുളം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പാതി മൂടിയ നിലയിലാണ്. ഒരു കാലത്ത് വേനൽക്കാലത്തും വറ്റാതിരുന്ന ഈ കുളം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. അപൂർവമായ ഇത്തരം ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ് .
യോഗത്തിൽ രമേശൻ നണിയൂർ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി.വി ഉണ്ണികൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവാഹ സമിതി അംഗം വി.വി ശ്രീനിവാസൻ സംഘടനാ രേഖ അവതരിപ്പിച്ചു. പി.പി കുഞ്ഞിരാമൻ, വി.രമേശൻ, എ.രമേശൻ, കെ.അശോകൻ, എം.സുധീർ ബാബു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.അശോകൻ (പ്രസിഡന്റ് ) പി.വി ഉണ്ണികൃഷ്ണൻ (സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.