കൊളച്ചേരി :- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല സമ്മേളനം ജനുവരി 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂളിൽ നടക്കും. മേഖലാ പ്രസിഡൻറ് സി.കെ അനൂപ് ലാലിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ഡോ: ടി.കെ പ്രസാദ് ഉദ്ഘാടനം ചെയ്യും.
കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ പങ്കെടുക്കും. മേഖലാ സെക്രട്ടറി എ.ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സംഘടനാ രേഖ അവതരണം , ചർച്ച, ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മേഖലാ സമ്മേളനത്തിന് മുന്നോടിയായി ഉള്ള യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.