കൊളച്ചേരി പഞ്ചായത്ത് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് നൽകി വരുന്ന സൗജന്യ മരുന്നു വിതരണോദ്ഘാടനം നടന്നു


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് ജയ്ഹിന്ദ് ചാരിറ്റി നിർധനരായ രോഗികൾക്ക് നൽകി വരുന്ന സൗജന്യ മരുന്നു വിതരണത്തിന്റെ ഭാഗമായി 2024 വർഷത്തേക്ക് ഇരുപതോളം രോഗികൾക്കുള്ള മരുന്ന് വിതരണത്തിൻെറ ഉദ്ഘാടനം ജയ്ഹിന്ദ് ചാരിറ്റി പള്ളിപ്പറമ്പ് ഓഫീസിൽ വെച്ച് നടന്നു. കൊളച്ചേരി മേഖല പ്രസിഡണ്ട് സി.കെ മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി ചെയർമാൻ കെ.വി.ടി മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു.

ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായ എ.പി അമീർ, കെ.പി ശുക്കൂർ എന്നിവർ ആശംസകൾ നേർന്നു. എ.പി ഹംസ, കെ.പി മുനീർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കൈപ്പീൽ അബ്ദുള്ള സ്വാഗതം പറഞ്ഞു.

Previous Post Next Post