കണ്ണൂർ :- ആകാശയാത്ര മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ ഫളാഗ് ഓൺ ചെയ്തു. ബഡ്സ് സ്കൂളിലെ കുട്ടികളും, സരിഗ, ധന്യ, റിഷ, ശ്രീകല ഷിനോജ്, സന്തോഷ്, ലത നിത്യൻ, എന്നിവരും രക്ഷിതാക്കളും, അടങ്ങിയ 25 അംഗ ടീം ആണ് വിമാനയാത്ര നടത്തിയത്. മട്ടന്നൂരിൽ നിന്ന്, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി വാഹന മാർഗ്ഗം, കൊച്ചി വാട്ടർ മെട്രോ, ലുലു മാൾ, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ സഞ്ചരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.അനൂപ്, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ സുർജിത്ത്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ നവാസ്.പി,റീത്ത, സജിത, പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് കെ.പി, എം.സന്തോഷ്, കെ.പ്രദീപൻ, ഷീജ, എന്നിവരും, മുകുന്ദൻ മാസ്റ്റർ, ബാബു കുന്നുമ്മൽ എന്നിവരും പങ്കെടുത്തു.
ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ ജനുവരി നടത്തുന്ന "ആകാശത്തിൽ ഒരു ഉല്ലാസയാത്ര" എന്ന പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ബഡ്‌സ് സ്കൂളിൽ സ്പീക്കർ എ.എൻ.ഷംസീർ ഉത്ഘാടനം നിർവഹിച്ചിരുന്നു. പാനൂർ കെ.കെ.വി.എം. ഹൈസ്കൂൾ 1993-ലെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളാണ് ആകാശയാത്ര സ്പോൺസർ ചെയ്തത്.