ചേലേരി മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാല &ഗ്രന്ഥാലയം റിപ്പബ്ലിക്ക് ദിനാഘോഷവും അനുമോദനവും നടത്തി


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാല &ഗ്രന്ഥാലയം റിപ്പബ്ലിക്ക് ദിനാഘോഷവും അനുമോദനവും നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ വിജയികളായ സ്മിത .ആർ വി , അമൽ രമേഷ്, സർഗ്ഗോത്സവ വിജയികളായ അമർജിത്ത്, അഫ്ര .ടി എന്നിവരെ ദാമോദരൻ കൊയിലേരിയൻ ഉപഹാരം നല്കി അനുമോദിച്ചു. പി.കെ രഘുനാഥൻ, എം.കെ. സുകുമാരൻ, ടി.വി മഞ്ജുള , എം. സി. അഖിലേഷ് കുമാർ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.









Previous Post Next Post