ലഹരിമരുന്നു വിതരണത്തിനെതിരെയുള്ള ഓപ്പറേഷൻ ഡി - ഹണ്ട് ; കണ്ണൂരിൽ അഞ്ചുപേർ അറസ്റ്റിൽ


കണ്ണൂർ :- ലഹരിമരുന്നു വിതരണത്തിനെതിരെ നടന്ന ഓപ്പറേഷൻ ഡി - ഹണ്ടിൽ സിറ്റി പോലീസ് ജില്ലാ പരിധിയിൽ 40 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. 5 പേർ അറസ്റ്റ‌ിലായി. 5.25 ഗ്രാം കഞ്ചാവും 1.56 ഗ്രാം എംഡിഎംഎയും മറ്റു ലഹരി വസ്തുക്കളും പിടികൂടി.

സിറ്റി പോലീസ് കമ്മിഷണർ അജിത്‌കുമാറിന്റെ നിർദേശാനുസരണം നടന്ന പരിശോധനയിൽ വിവിധ സ്‌റ്റേഷനുകളിലെ പോലീസുകാരും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും പങ്കെടുത്തു. പരിശോധന തുടരുമെന്നു സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

Previous Post Next Post