അധ്യാപകരുടെ കുറഞ്ഞ യോഗ്യത ബിരുദം ആക്കാൻ നിർദ്ദേശം


തിരുവനന്തപുരം :- സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദമാക്കണമെന്ന് ഡോ. എം.എ ഖാദർ കമ്മിറ്റിയുടെ സ്‌കൂൾ വിദ്യാഭ്യാസ നവീകരണ റിപ്പോർട്ട് പഠിച്ച കോർ കമ്മിറ്റിയുടെ നിർദേശം. നിലവിൽ പ്ലസ്‌ടു അടിസ്ഥാന യോഗ്യതയുള്ള 1-7 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയാണ് ബിരുദമാക്കി ഉയർത്താൻ നിർദേശിച്ചത്. 8-12 വരെ ഒരു തലമായി പരിഗണിച്ച് അടിസഥാന അധ്യാപക യോഗ്യത ബിരുദാനന്തര ബിരുദമാക്കി ഉയർത്താനും നിർദേശിച്ചു.

ഒന്നു മുതൽ 4 വരെ ക്ലാസുകളിലെ നിയമന യോഗ്യത 2030 ജൂൺ ഒന്ന് വരെ പ്ലസ്‌ടുവും ഡിഎൽഎഡും തുടരാം. ശേഷം ഇവർക്കും ബിരുദ യോഗ്യത നിർബന്ധമാക്കും. യു.പി സ്‌കൂളിൽ ചട്ടം നിലവിൽ വരുന്ന ദിവസം മുതൽ അടിസ്‌ഥാന യോഗ്യത ബിരുദമാക്കി ഉയർത്താനാണ് നിർദേശം. ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുന്നതു പഠിക്കാനാണ് സർ ക്കാർ കോർ കമ്മിറ്റിയെ നിയോഗിച്ചത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ എങ്ങനെ നടപ്പാക്കാമെന്ന റിപ്പോർട്ടിനൊപ്പം ഇതിനായുള്ള കരട് ചട്ടവും കോർ കമ്മിറ്റി സർക്കാരിനു സമർപ്പിച്ചു. ഇതു സർക്കാർ അംഗീകരിച്ചാലാണ് നടപ്പാക്കുക. നിലവിലെ പൊതുവിദ്യാഭ്യാസ ഭരണ സംവിധാനം ഉടച്ചു വാർക്കുന്ന നിർദേശങ്ങൾ കോർ കമ്മിറ്റി ശുപാർശ ചെയ്‌തു.

Previous Post Next Post