പള്ളിക്കുന്ന് :- ടർഫിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നവ്യയിൽ കെ.കെ നവീൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിക്കുന്നിലെ ടർഫിലായിരുന്നു സംഭവം.
പരേതനായ കരിയിൽ സുമിത്രൻ (പയ്യാമ്പലം) കെ.പി പ്രഭ ദമ്പതിമാരുടെ മകനാണ്.
ഭാര്യ : ഷിജി (അസി.എൻജിനീയർ,ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്, തലശ്ശേരി).
ലൂക്കർ ഇലക്ട്രിക്കൽ ഉപകരണവിതരണ കമ്പനിയിലെ ഏരിയ മാനേജരാണ്.