മയ്യിൽ :- കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ KEWSA മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള" ഇത്തിരി സഹായം ഒത്തിരി വെളിച്ചം"എന്ന സൗജന്യ വൈദ്യുതീ കരണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ കുഞ്ഞുംവളപ്പിൽ കല്ല്യാണി എന്നവരുടെ വീടിന്റെ ഒന്നാം ഘട്ട വയറിംഗ് ജോലികൾ പൂർത്തിയാക്കി. പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു.
പി.വി ലക്ഷ്മണൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു . മഹേഷ് കെ, ഷിബു പി.പി, സദാനന്ദൻ വാരക്കണ്ടി, സോജു എൻ.വി, സുധാകരൻ, ഷൈജു, വിജേഷ്. യു , സുഷാന്ത്,രതീഷ്, സനൽ, അനീഷ്, അജയൻ തുടങ്ങിയവർ ചേർന്ന് വയറിംഗ് ജോലികൾ പൂർത്തീകരിച്ചു.