കണ്ണൂർ :- ദേശീയ പ്രക്ഷോഭസമരത്തിൻ്റെ ഭാഗമായി ഫെബ്രുവരി 16-ന് കണ്ണൂർ മുഖ്യ തപാലോഫീസ് ഉപരോധിക്കാൻ സംയുക്ത ട്രേഡ് യൂണിയന്റെ ജില്ലാ സമിതി യോഗം തീരുമാനിച്ചു .10.30 ന് ആരംഭിക്കുന്ന സമരം സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന നേതാവ് കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്യും . യോഗത്തിൽ എ.ടി നിഷാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ സംഘടന നേതാക്കളായ താവം ബാലകൃഷ്ണൻ, എം.എ കരീം, എം.ഗംഗാധരൻ, ആലിക്കുഞ്ഞി പന്നിയൂർ, സി.കൃഷ്ണൻ, കെ.അശോകൻ,എൻ.വി ചന്ദ്രബാബു , എം.കെ ജയരാജൻ, എം.ഉണ്ണികൃഷ്ണൻ, അബ്ദുൽ വഹാബ് കണ്ണാടിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.