പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പറമ്പ് ഗവ: എൽ.പി സ്കൂളിന് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫർണിച്ചർ കൈമാറി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബമണ്യൻ്റെ അദ്ധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ, വാർഡ് മെമ്പർ കെ.പി അബ്ദുൽസലാം, സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.പി മഹമൂദ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഇംപ്ലിമെൻ്റ് ഓഫീസർ സുനിത ടീച്ചർ, എ.പി അമീർ, ഹംസ മൗലവി, മുഹമ്മദ് പാഷ, കെ.പി മുനീർ,സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു.
വാർഡ് മെമ്പർ കെ.മുഹമ്മദ് അശ്രഫ് സ്വാഗതവും പ്രധാനാധ്യാപിക കാഞ്ചന ടീച്ചർ നന്ദിയും പറഞ്ഞു