കൊച്ചി :- ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ നിബന്ധന ചോദ്യംചെയ്യുന്ന ഹർജികളിൽ ഹൈക്കോടതി ഇന്ന് വൈകീട്ട് വിധി പറയും. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത്.
ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി വിഷ്ണു നാരായണൻ, ടി.എൽ സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങിയവർ നൽകിയ ഹർജിയിലാണ് വിധി പറയുന്നത്.