ക്ഷീരകർഷക അവാർഡ് ജേതാവിനെ നാറാത്ത് ദേശസേവാ സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു


നാറാത്ത് :- പട്ടികജാതി വിഭാഗത്തിൽ കന്നുകാലി പരിപാലനത്തിന് സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ക്ഷീരകർഷക അവാർഡ് ജേതാവായ എൻ.കുമാരനെ നാറാത്ത് ദേശസേവാ സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവാഘോഷ വേദിയിൽ വെച്ച് ആദരിച്ചു.

സംഘം പ്രസിഡണ്ട് കെ.വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘം ഭാരവാഹികളായ എ.ചന്ദ്രൻ, എ.സഹജൻ വിനോദ് കട്ടുക്കാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post