ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശീലനം നേടിയ ഗൈഡുകളെ നിയമിക്കും


കണ്ണൂർ :- ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശീലനം നേടിയ ഗൈഡുകളെ നിയോഗിക്കാൻ ആവശ്യമായ നടപടികളുമായി ജില്ലാ നൈപുണ്യ വികസന സമിതി. ഇതിനു താൽപര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകാനും യോഗം തീരുമാനിച്ചു. ഇതിനായി സബ് കമ്മിറ്റി രൂപീകരിക്കും. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണമേറി വരുന്ന സാഹചര്യത്തിലാണു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശീലനം നേടിയ ഗൈഡുകളെ നിയോഗിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ സബ് കലക്‌ടർ സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു.

അടുത്ത വർഷത്തെ ജില്ലാ നൈപുണ്യ പദ്ധതിക്കുള്ള തയാറെടുപ്പ്, നിലവിലെ പദ്ധതികളുടെ അവലോകനം, ആറളം ഫാം സ്കിൽ ഡവലപ്മെന്റ് സെന്റർ സാധ്യതാ പഠനം, വിവിധ വകുപ്പുകളുടെ നൈപുണ്യ പദ്ധതികളുടെ ഏകീകരണം, ജില്ലയ്ക്കായുള്ള നൈപുണ്യ വിവരശേഖരം, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കു നൈപുണ്യ പദ്ധതികൾ തയാറാക്കുന്നതിനു സഹായം നൽകൽ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.

Previous Post Next Post