വയനാട് :- വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കിടെ വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ (KFPSA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വയനാട് ജില്ലയിലെ കല്പറ്റയില്‍ ഉപവാസവും മറ്റ് ജില്ലകളില്‍ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിക്കും.
കേരളത്തില്‍ വന്യമൃഗ സംഘര്‍ഷം ഉണ്ടാക്കുന്നതിനിടെയില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതില്‍ പ്രതിഷേധിച്ചാണ് ഉപവാസം അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുന്നതെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ പറഞ്ഞു. കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് രാവിലെ 10.30 മുതല്‍ വൈകീട്ട് നാല് മണിവരെയാണ് ഉപവാസ സമരം.