നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 17 കല്ലൂരിക്കടവ് അംഗൻവാടിക്ക് മുൻ MLA കെ.എം ഷാജിയുടെ ആസ്തി വികസനഫണ്ടിൽ നിർമ്മിച്ച കെട്ടിടം കെ.വി സുമേഷ് MLA ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് സ്വാഗതവും റീജ ടീച്ചർ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.