മലപ്പട്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു


മലപ്പട്ടം :-മലപ്പട്ടത്ത് തൊഴിലുറപ്പ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ വനജ കാനത്ത്, സത്യഭാമ പുതിയ പുരയിൽ എന്നിവർക്കും സമീപത്ത് ഉണ്ടായിരുന്ന ശ്രീജിത്ത് ആലറമ്പത്ത് എന്നിവർക്കാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റു ചിലർക്കും കുത്തേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

മൂവരെയും ജില്ലാ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പട്ടം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം.

Previous Post Next Post