ചേലേരി :- കാരയാപ്പ് കണ്ണോന്നൻ ചെറുകര തോട്ടുംകര ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം ഫെബ്രുവരി 21,22 തീയ്യതികളിൽ നടക്കും.
ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ മംഗലശ്ശേരി ഇല്ലത്ത് ഷാജി നബൂതിരിയുടെ മഖ്യ കാർമ്മീകത്വത്തിൽ മഹാഗണപതി ഹോമത്തോടെ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കും. വൈകീട്ട് 5 മണിക്ക് ഈശാനമംഗലം നാരായണിയം ഭജന സമിതിയുടെ ഭജന സന്ധ്യ തുടർന്ന് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം മാതൃ സമിതിയുടെ തിരുവാതിരക്കളി, ഗുരുദേവ ഗ്രന്ഥാലയം എടക്കണമ്പേത്ത് കോൽക്കളി സംഘത്തിന്റെ കോൽക്കളിയും, വിവിധ കലാപരിപാടികളും അരങ്ങേറും.
രാത്രി 8.00 മണിക്ക് പ്രസാദ സദ്യ ധർമ്മദൈവത്തിന്റേയും ഗുളികന്റേയും വെള്ളാട്ടം, പുലർച്ചെ 3.00 മണി മുതൽ ധർമ്മ ദൈവം, ഗുളികൻ, തോട്ടുകര ഭഗവതി തിറയും ഉണ്ടായിരിക്കും.