ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വന്നില്ല, കെഎസ്ആർടിസി ബസ് കണ്ടക്ടറെ തല്ലിയ ജ്യൂസ് കട ജീവനക്കാരന് ശിക്ഷ വിധിച്ചു


പാലക്കാട് :- ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വരാത്തതിന് കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. കേസിൽ പ്രതിയായ ജ്യൂസ് കട ജീവനക്കാരന് ആറുമാസം തടവും 45000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്.

പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Previous Post Next Post