കമ്പിൽ :- ഓട്ടോ തൊഴിലാളികൾക്കും, മറ്റ് മോട്ടോർ തൊഴിലാളികൾക്കും കമ്പിൽ ടൗണിൽ വിശ്രമകേന്ദ്രവും, പൊതുശൗചാലവും അനുവദിക്കണമെന്ന് കമ്പിൽ ഏരിയ മോട്ടോർ തൊഴിലാളി യൂണിയൻ (എസ് ടി യു) അധികാരികളോട് ആവശ്യപ്പെട്ടു.
യൂണിറ്റ് മീറ്റിനോടനുബന്ധിച്ച് നടന്ന മെമ്പർഷിപ്പ് വിതരണം STU ജില്ലാ സെക്രട്ടറി റാഷിദ് കണ്ണാടിപ്പറമ്പ് ശിഹാബ് നാറാത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, ഹംസ.എ, ഷഫീഖ് പി.ടി, സമീർ നാറാത്ത് എന്നിവർ സംസാരിച്ചു.