മയ്യിൽ :- മയ്യിൽ കുറ്റിച്ചിറ സ്വദേശിനിയായ പി.രന്യയുടെ ചികിത്സാ സഹായനിധിയിലേക്ക് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ സ്വരൂപിച്ച തുകയുടെ ചെക്ക് അസോസിയേഷൻ്റെ മയ്യിലിലെ ഓഫീസിൽ വെച്ച് കൈമാറി.
പ്രസിഡൻറ് ടി.വി രാധാകൃഷ്ണൻ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ രവി മാസ്റ്റർ, അസൈനാർ മുല്ലക്കൊടി, പി.മുകുന്ദൻ എന്നിവർക്ക് കൈമാറി . ചടങ്ങിൽ സെക്രട്ടറി മോഹനൻ കാരക്കീൽ, പി.സി.പി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.