തിരുവനന്തപുരം :- വരൾച്ച കടുക്കവേ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ "വാട്ടർ ബെൽ' പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.
കുട്ടികൾക്ക് വെള്ളം കുടിക്കാൻ രാവിലെ 10.30 നും ഉച്ചയ്ക്ക് രണ്ടിനും 5 മിനിറ്റ് വീതം പ്രത്യേക ഇടവേള അനുവദിക്കും. ഇതിന് വാട്ടർ ബെൽ മുഴക്കും. അടുത്ത അധ്യയന ദിവസം മുതൽ എല്ലാ സ്കൂളുകളിലും ഇതു നടപ്പാക്കുമെന്നും വെള്ളം വീട്ടിൽ നിന്നു കൊണ്ടു വരാത്ത വിദ്യാർഥികൾക്കായി സ്കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.