ദുബായ്: ദുബായിലെ ഇന്ത്യൻ വ്യാപാരങ്ങൾക്കുള്ള മാർക്കറ്റ് , ട്രേഡിംഗ് പ്ലാറ്റ്ഫോമായ ഭാരത് മാർട്ടിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് 2024ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ നടന്ന ചടങ്ങിനിടെ തറക്കല്ലിട്ടു.
ഡിപി വേൾഡ് ഒരു പുതിയ മാർക്കറ്റ് പ്ലാനുകൾ അവതരിപ്പിച്ചു. 2026-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാരത് മാർട്ട് ഇന്ത്യൻ നിർമ്മാതാക്കൾക്കും കയറ്റുമതിക്കാർക്കും ആഗോള വിപണികളിലേക്ക് പ്രവേശിക്കാൻ ഒരു ട്രേഡിംഗ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യും.
റീട്ടെയിൽ, മൊത്തവ്യാപാര ഉപഭോക്താക്കൾക്കായി 1,500 ഷോറൂമുകളും, 700,000 ചതുരശ്ര അടി ഗ്രേഡ് എ വെയർഹൗസിംഗ് സ്ഥലവും, വാടകക്കാർക്ക് സംയോജിത ഫ്രീ സോണും ഓൺഷോർ ആനുകൂല്യങ്ങളും പ്രദാനം ചെയ്യുന്നതാണ് ഭാരത് മാർട്ടിൻ്റെ പദ്ധതി. ലൈറ്റ് ഇൻഡസ്ട്രിയൽ യൂണിറ്റുകൾ, ഓഫീസ് സ്ഥലങ്ങൾ, മീറ്റിംഗ് സൗകര്യങ്ങൾ എന്നിവയും ഈ സൗകര്യം വാഗ്ദാനം ചെയ്യും.നിലവിൽ ചൈനയുടെ ഉല്പന്നങ്ങൾക്കായി ദുബൈയിൽ ഡ്രാഗൺ മാർക്കറ്റ് എന്നപേരിൽ പ്രത്യേക വിപണി ഉണ്ട്