കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവ ഫണ്ട് ഉദ്ഘാടനവും നോട്ടീസ് പ്രകാശനവും നടന്നു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്ര വിളക്ക് മഹോത്സവം ഫണ്ട് ഉദ്ഘാടനവും സമ്മാനകൂപ്പൺ വിതരണ ഉദ്ഘാടനവും നടന്നു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മാർച്ച് 23 മുതൽ 31 വരെ നടക്കുന്ന ഉത്രവിളക്ക് മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം എം.കെ രമേശനിൽ നിന്നും ക്ഷേത്രം മേൽശാന്തിയും സമ്മാനകൂപ്പൺ വിതരണ ഉദ്ഘാടനം എം.വി ജനാർദനൻ നമ്പ്യാരിൽ നിന്ന് വിവേക് വടക്കയിലും ഏറ്റുവാങ്ങി.

ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരി, ഇ.എൻ ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ഉത്രവിളക്ക് മഹോത്സവ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: കെ. ഗോപാലകൃഷ്ണൻ ,സെക്രട്ടറി പി.സി ദിനേശൻ മാസ്റ്റർ, എ.വി നാരായണൻ , എം.വിജയൻ, പി.കൃഷ്ണൻ, കെ.വി രാഗേഷ് മാതോടം, റിജു നാരായണൻ, പി.പി സുധീർ, അമർനാഥ്, രാജീവൻ ആചാരി എന്നിവർ പങ്കെടുത്തു.



Previous Post Next Post