കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ അറബിക് & ആർട്സ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന 'കലാ way' ആർട്സ് ഫെസ്റ്റ് 2k24 ഫെബ്രുവരി 27, 28 തിയ്യതികളിൽ ലത്വീഫിയ്യ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും. 6 വേദികളിലായി രണ്ടു ഗ്രുപ്പുകളിലായി (സമർഖൻഡ്, മുഖദ്ദസ്) 85 ഓളം ഇങ്ങളിൽ 150 ഓളം വിദ്യാർത്ഥികൾ മാറ്റുറക്കുന്നു.
ഇന്ന് ഫെബ്രുവരി 27 ന് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ നദ്‌വി ഉദ്ഘാടനം ചെയ്യും. യൂണിയൻ വിദ്യാർത്ഥി തയ്യാറാക്കിയ ഇഖ്റ എക്സ്പോ കോളേജ് മാനേജർ ജംഷീർ ദാരിമി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാക്കിയ സ്വീറ്റ് ഷോപ്പ് ഇ.വി അഷ്‌റഫ് മൗലവി ഉദ്ഘാടനം നിർവഹിക്കും.